KeralaLatest NewsNews

ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ വൈറലായി: യുവതിയെ അറസ്റ്റ് ചെയ്ത് എക്‌സൈസ്

തൃശ്ശൂർ: ഇൻസ്റ്റഗ്രാം വീഡിയോ വൈറലായതോടെ യുവതിയ്ക്ക് ലഭിച്ചത് എട്ടിന്റെ പണി. കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയുടെ പേരിൽ യുവതിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂരിലാണ് സംഭവം. എക്‌സൈസ് സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Read Also: ജാർഖണ്ഡിൽ പോലീസ് റെയ്‌ഡിനിടെ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തി: അന്വേഷണം

അറസ്റ്റ് ചെയ്ത ശേഷം യുവതിയെ എക്‌സൈസ് ജാമ്യത്തിൽ വിട്ടു. തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവതിയെയാണ് അറസ്റ്റ് ചെയ്തത്.

ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. തൃശ്ശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതാണ് യുവതിക്കെതിരെയുള്ള കുറ്റം.

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിനെയയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് അറിയിച്ചു. തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വിശദമാക്കി.

Read Also: വടക്കുവിട്ട് വയനാട്ടിലെത്തി ജയിക്കേണ്ട ഗതികേട് എങ്ങനെയുണ്ടായെന്ന് സ്വയം ചോദിക്കുക: രാഹുൽ ഗാന്ധിയോട് വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button