
നേമം: പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ യുവാവ് പൊലീസ് പിടിയിൽ. പാറശ്ശാല കാരോട് സ്വദേശി അജിൻ (24) ആണ് അറസ്റ്റിലായത്.
Read Also : അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താൻ ശ്രമിച്ചു: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. 14-കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ കേസിലാണ് യുവാവ് പിടിയിലായത്. പാറശ്ശാലയിൽ നിന്ന് ഒരു ജോലിയുമായി ബന്ധപ്പെട്ടാണ് പ്രതി ഇവിടെയെത്തിയത്. കുളിമുറിക്കു സമീപം മൊബൈൽ ഫോൺ കണ്ടെത്തിയതോടുകൂടിയാണ് കുട്ടിയുടെ രക്ഷാകർത്താക്കൾ പരാതിയുമായി എത്തിയത്.
സി.ഐ രഗീഷ് കുമാർ, എസ്.ഐ പ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments