ThiruvananthapuramNattuvarthaLatest NewsKeralaNews

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ താ​മ​സസ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ

വി​ഴി​ഞ്ഞം മ​തി​പ്പു​റ​ത്ത് പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ​യും ആ​രി​ഫ ബീ​വി​യു​ടെ​യും മ​ക​ൻ ന​വാ​സ് ഖാ​ൻ (37) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: മത്സ്യബന്ധനം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം മ​തി​പ്പു​റ​ത്ത് പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ​യും ആ​രി​ഫ ബീ​വി​യു​ടെ​യും മ​ക​ൻ ന​വാ​സ് ഖാ​ൻ (37) ആ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് പുനരുപയോഗ ഊർജ്ജ സ്ഥാപിതശേഷി ഉയരുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെയാണ് സംഭവം. 2.30 ഓ​ടെ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞെ​ത്തി​യ ന​വാ​സ് ഖാ​നെ താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റി​ന് താ​ഴെ വീ​ണ് കി​ട​ക്കു​ന്ന നി​ല​യി​ൽ രാ​വി​ലെ നാ​ട്ടു​കാർ ക​ണ്ടെത്തുകയായിരുന്നു. ആ​ദ്യം വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ന​വാ​സ് ഖാ​നും ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും മ​തി​പ്പു​റ​ത്ത് സ​ർ​ക്കാ​ർ ന​ൽ​കി​യ ഫ്ളാ​റ്റി​ലെ മൂ​ന്നാം നി​ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.​ വി​ഴി​ഞ്ഞം പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തിട്ടുണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടത്തിന് ശേഷം ബന്ധു​ക്ക​ൾ​ക്ക് കൈമാറി. ഭാ​ര്യ:റൈ​ഹാ​ന​ത്ത് ബീ​വി, മ​ക്ക​ൾ:​സ​നൂ​ജ, ഹാ​ജ​റ.

shortlink

Related Articles

Post Your Comments

Related Articles


Back to top button