AlappuzhaNattuvarthaLatest NewsKeralaNews

സുഹൃത്തുമായി ഭാര്യയ്ക്ക് വീഡിയോ കോളിൽ സെക്സ് ചാറ്റ്: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കായംകുളം: ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രവാസി മലയാളിയായ ബൈജു രാജു ആണ് കായംകുളത്തെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് കൂടെ പഠിച്ച യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച ബൈജു രാജു പറയുന്നു.

കഴിഞ്ഞ ആറു മാസത്തോളമായി ഇയാളുടെ ഭാര്യ മറ്റൊരു യുവാവുമായി അവിഹിത ബന്ധത്തിലായിരുന്നു. ഭാര്യ യുവാവിന് അയച്ച വാട്സപ്പ് മെസേജ് ബൈജു രാജു കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ഇയാൾ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. തന്റെ സമ്പാദ്യം മുഴുവൻ ഭാര്യയും അമ്മയും ചേർന്ന് തട്ടിയെടുത്തെന്നും ബൈജു രാജു പറയുന്നു.

സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി ലൈംഗികാതിക്രമം: പ്രതി പിടിയിൽ, സംഭവം കോഴിക്കോട്

സുഹൃത്തുമായുള്ള അവിഹിത ബന്ധത്തെ കുറിച്ച് ഭാര്യയോട് ചോദിക്കുന്നതും, ഭാര്യ നൽകുന്ന ഉത്തരങ്ങളുമാണ് ബൈജു രാജു ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുമായി വീഡിയോ കോളിൽ സെക്സ് ചാറ്റ് ചെയ്യാറുണ്ടെന്ന് ഭാര്യ സമ്മതിക്കുന്നു. ഇനി ജീവിച്ചിരുന്നിട്ട് ഒന്നും ചെയ്യാനില്ലെന്നും തനിക്ക് എല്ലാം നഷ്ടമായെന്നും ബൈജു രാജു അവസാനമായി ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button