പാലക്കാട്: രാഹുല്‍ ഗാന്ധി ആയാലും ആരായാലും അവര്‍ രാജ്യത്തെ നിയമസംവിധാനത്തിന് കീഴിലാണ് എന്ന് ഇന്നത്തെ സൂറത്ത് കോടതി വിധി ബോധ്യപ്പെടുത്തുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് രാഹുലിന്റെ പ്രസംഗ ശൈലിയെന്നും എവിടെ എന്ത് പറയണമെന്ന് അയാള്‍ക്കൊരു നിശ്ചയവുമില്ലെന്നും സന്ദീപ് വാര്യര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ അദ്ദേഹം രംഗത്ത് വന്നത് .
Read Also: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന പട്ടം സ്വന്തമാക്കി മുകേഷ് അംബാനി, കൂടുതൽ വിവരങ്ങൾ അറിയാം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് രാഹുലിന്റെ പ്രസംഗ ശൈലി . എവിടെ എന്ത് പറയണമെന്ന് അയാള്‍ക്കൊരു നിശ്ചയവുമില്ല . ചൗക്കിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തിന്റെ പേരില്‍ സുപ്രീം കോടതിയില്‍ മാപ്പ് പറയേണ്ടി വന്നയാളാണ് രാഹുല്‍ ഗാന്ധി . ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന് സുപ്രീം കോടതിയില്‍ ആണയിടേണ്ടി വന്നു . രാഹുല്‍ ഗാന്ധി ആയാലും ആരായാലും അവര്‍ രാജ്യത്തെ നിയമസംവിധാനത്തിന് കീഴിലാണ് എന്ന് ഇന്നത്തെ സൂറത്ത് കോടതി വിധി ബോധ്യപ്പെടുത്തുന്നു’ .
Post Your Comments