ഡല്‍ഹി : മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ട്വിറ്ററില്‍ മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി. ‘സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം’- ഇങ്ങനെയാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
Read Also; രാഹുലിന് ആറ് വര്‍ഷത്തേക്ക് മത്സരിക്കാനാവില്ല? എംപി സ്ഥാനത്തിനും ഭീഷണി: നിയമം ഇങ്ങനെ
കേസില്‍ തനിക്കെതിരായ ശിക്ഷാവിധി കേട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്. സൂറത്ത് സിജെഎം കോടതിയാണ് രണ്ട് വര്‍ഷം തടവ് ശിക്ഷ രാഹുല്‍ ഗാന്ധിക്ക് വിധിച്ചത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അപമാനിച്ച് സംസാരിച്ചത്.
ഇതിനെതിരെ ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയില്‍ കേസ് നല്‍കിയത്. സംഭവം വലിയ രീതിയില്‍ വിവാദമായിരുന്നു. ‘എല്ലാ കള്ളന്മാരുടെയും പേരില്‍ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാര്ക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും’- എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.
Post Your Comments