Latest NewsNewsInternational

മധുരം കഴിക്കാന്‍ ജയില്‍ ഭിത്തി തുരന്ന് ജയില്‍ ചാടി തടവുകാര്‍, തുരക്കാനുപയോഗിച്ചത് ടൂത്ത് ബ്രഷ്

വിര്‍ജീനിയ: മധുരം കഴിക്കാന്‍ ജയില്‍ ഭിത്തി തുരന്ന് ജയില്‍ ചാടി രണ്ട് തടവുകാര്‍. വിര്‍ജീനിയയിലാണ് സംഭവം. സെല്ല് തുരക്കാനായി ജയില്‍ പുള്ളികള്‍ ഉപയോഗിച്ച ടൂത്ത് ബ്രഷായിരുന്നു അവര്‍ ആയുധമായി ഉപയോഗിച്ചത്. തിങ്കളാഴ്ച തടവുകാരുടെ എണ്ണമെടുക്കുന്നതിനിടയിലാണ് രണ്ട് പേരെ കാണാനില്ലെന്നത് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നത്. 37 കാരനായജോണ്‍ എം ഗാര്‍സ എന്നയാളും സഹ തടവുകാരനും 43കാരനായ ആര്‍ലി വി നെമോയുമാണ് വിര്‍ജീനിയയിലെ ന്യൂപോര്‍ട്ട് ന്യൂസ് ജെയിലില്‍ നിന്ന് കാണാതായത്.

സെല്ലിന്‍റെ ഭിത്തി ടൂത്ത് ബ്രഷിന്‍റെ സഹായത്തോടെ തുരന്നായിരുന്നു ഇരുവരും ജയില്‍ ചാടിയത്. ഇതിന് പിന്നാലെ ജയിലിന്‍റെ മതിലിലും ഇവര്‍ വലിഞ്ഞു കേറി രക്ഷപ്പെടുകയായിരുന്നു. വിര്‍ജീനിയയില്‍ നിന്ന് ഏറെ അകലെ അല്ലാത്ത ഹാംപടണില്‍ വച്ചാണ്  പൊലീസ് ഇവരെ പിടികൂടിയത്. ജയില്‍ ചാടി മൈലുകള്‍ നടന്ന ക്ഷീണം മാറ്റാനായി ഒരു ബേക്കറിയില്‍ കയറിയതാണ് തടവ് പുള്ളികള്‍ക്ക് പാരയായത്. ബേക്കറിയിലെ ജീവനക്കാര്‍ക്ക് ഇവരെ കണ്ട് സംശയം തോന്നുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. കഷ്ടിച്ച് ഒരാള്‍ക്ക് കടന്ന് പോകാന്‍ കഴിയുന്ന തുരങ്കമായിരുന്നു ഇവര്‍ നിര്‍മ്മിച്ചത്.

രണ്ട് മണിക്കൂറോളമെടുത്താണ് ഇവര്‍ ഹാംപ്ടണിലെ ബേക്കറിയിലെത്തിയത്. ഇവര്‍ എത്രകാലമായി ജയിലില്‍ ആണെന്ന കാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കിയില്ല. കോടതി അലക്ഷ്യത്തിനാണ് ഗാസ തടവിലായിട്ടുള്ളത്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍, കോടതി അലക്ഷ്യം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് നെമോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button