Latest NewsKerala

ഭർത്താവിനോട് തൻ്റെ ശരീരഭാഗങ്ങളിൽ ആരോ ബലമായി സ്പർശിച്ചതായി സംശയമുണ്ടെന്ന് പറഞ്ഞു: യാത്രക്കാർ ആരും പീഡനം കണ്ടിട്ടില്ല

രാജധാനി എക്പ്രസിൽ സൈനികൻ പീഡിപ്പിച്ചു എന്ന പരാതിയിൽ ദുരൂഹത എന്ന് അന്വേഷണ സംഘം. പീഡനം നടന്നുവെന്ന പരാതിയിൽ വിദ്യാർത്ഥിനി ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും രാജധാനി കംപാർട്ടുമെൻ്റിൽ ഈ സംഭവം നടന്നതായി കണ്ട യാത്രക്കാരില്ലാത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

ട്രെയിനിലെ ഇതേ കംപാർട്ടുമെൻ്റിൽ സഞ്ചരിച്ച ചില യാത്രക്കാരെ അന്വേഷണ സംഘം ഫോണിലുടെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ആരും ഈ സംഭവം കണ്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തോടു പറഞ്ഞത്. അതേസമയം താൻ താല്പര്യത്തോടെയാണ് മദ്യം കഴിച്ചതെന്ന് യുവതി പറയുന്നു. എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബലമായി കുടിപ്പിച്ചു എന്നായിരുന്നു.

അതുകഴിഞ്ഞ താൻ അബോധാവസ്ഥയിലായെന്നും അതുകഴിഞ്ഞുള്ള കാര്യങ്ങളെകുറിച്ച് അത്ര ഓർമ്മയില്ലെന്നും പെൺകുട്ടി മൊഴി നൽകിയതായി റെയിൽവേ പൊലീസ് എറണാകുളം ഡിവെെഎസ്︋പി മനോജ് കബീർ ഇന്ത്യാ ടുഡേയോട് പറഞ്ഞതായി അവർ റിപ്പോർട്ടു ചെയ്തു. തിരുവനന്തപുരം സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ പെൺകുട്ടിയെ കൂട്ടാൻ ഉമ്മയും ഭർത്താവും കൂടിയാണ് എത്തിയത്.

വീട്ടിലെത്തിയ ശേഷം ഭർത്താവിനോട് തൻ്റെ ശരീര ഭാഗങ്ങളിൽ മറ്റാരോ ബലമായി സ്പർശിച്ചതായി സംശയമുണ്ടെന്ന് പറയുകയായിരുന്നു. തുടർന്ന് അവർ ഇതുസംബന്ധിച്ച് പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു എന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. പെൺകുട്ടിയുടേയും ഭർത്താവിൻ്റെയും ഉമ്മയുടേയും മൊഴിയാണ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇനി അതേ കംപാർട്ടുമെൻ്റിൽ സഞ്ചരിച്ച യാത്രക്കാരെ വിളിച്ചു വരുത്തി നേരിട്ട് മൊഴിയെടുക്കണമെന്നും റെയിൽവേ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button