
വെള്ളറട: വീടുവയ്ക്കുന്നതിന് ബാങ്കില്‍ നിന്ന് വായ്പയെടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് വയോധികയില്‍ നിന്ന് പണംതട്ടിയ യുവതി പൊലീസ് പിടിയിൽ. പൂന്തുറ സ്വദേശി വസന്തയില്‍ നിന്ന് 2,27,000 രൂപ തട്ടിയെടുത്ത കേസിൽ ആര്യങ്കോട് കീഴാറൂരില്‍ നാലുമുഖം വമ്മന്കോണത്ത് സനല്‍ ഭവനില്‍ സനിതയെ(30) ആണ് അറസ്റ്റ് ചെയ്തത്. പൂന്തുറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : ആഗോള പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇന്ത്യ മുന്നേറും, ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയം
വീടുവയ്ക്കുന്നതിന് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തരാമെന്ന് പറഞ്ഞാണ് വയോധികയെ പരിചയപ്പെട്ടത്. തുടര്‍ന്ന്, കെട്ടിടംവച്ചുതരുന്നവര്ക്ക് കമ്മീഷനായി പണം നല്കേണ്ടതുണ്ടെന്നു പറഞ്ഞ് പണം വാങ്ങി. തുടര്‍ന്ന് ലോണ്‍ ശരിയാക്കി ലഭിക്കുന്നതിന് ബാങ്ക് മാനേജര്‍ക്കും പൈസ നല്‍കണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയതെന്ന് പൂന്തുറ പൊലീസ് പറഞ്ഞു.
എസ്എച്ച്ഒ ജെ.പ്രദീപ്, ബീനാ ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments