മോഡൽ ശ്രേണിയിലുടനീളമുള്ള വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഫോക്‌സ്‌വാഗൺ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ ഒന്ന് മുതലാണ് വില വർദ്ധന പ്രാബല്യത്തിലാകുക. മോഡലും വേരിയന്റും അനുസരിച്ച് വില വർദ്ധനവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗൺ ടൈഗൺ, ഫോക്‌സ്‌വാഗൺ വിർട്സ്, ഫോക്‌സ്‌വാഗൺ ടിഗ്വാൻ എന്നീ മോഡലുകൾക്ക് രണ്ട് ശതമാനം വരെയാണ് വില വർദ്ധിപ്പിക്കുക.
ടൈഗൺ മോഡലിന്റെ പ്രാരംഭ വില 11.56 ലക്ഷം രൂപയാണ്. പ്രധാനമായും കംഫർട്ട് ലൈൻ, ഹൈലൈൻ, ടോപ് ലൈൻ, ജിടി പ്ലസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ മോഡലുകൾക്ക് രണ്ട് ശതമാനം വരെയാണ് വില ഉയർത്തുക. ഫോക്‌സ്‌വാഗൺ വിർട്സിന്റെ വിവിധ വേരിയന്റുകൾക്ക് 20,000 രൂപ വരെ വില വർദ്ധന പ്രതീക്ഷിക്കാവുന്നതാണ്. എലഗൻസ്, എക്സ്ക്ലൂസീവ് എഡിഷനുകളിൽ ലഭ്യമായ ടിഗ്വാൻ മോഡലിന്റെ എക്സ് ഷോറൂം വില 33.50 ലക്ഷം രൂപയാണെങ്കിലും, ഇവയ്ക്കും രണ്ട് ശതമാനം വരെ വില ഉയർത്തുന്നതാണ്.
Post Your Comments