തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നിലെ അട്ടിമറി അന്വേഷിക്കണമെന്ന്് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. വന്‍ അഴിമതിയാണ് കൊച്ചി കോര്‍പറേഷനില്‍ നടക്കുന്നത്. മൂന്ന് മരുമക്കളും രണ്ട് കമ്പനികളും ചേര്‍ന്ന് നടത്തിയ അഴിമതി സിബിഐ അന്വേഷിക്കണം. വിഷയത്തില്‍ ഹൈക്കോടതി നീതി നല്‍കണമെന്നും ജാവദേക്കര്‍ പറഞ്ഞു.
Read Also; പിരിച്ചുവിടൽ അവസാനിപ്പിക്കാതെ ആമസോൺ, കൂടുതൽ ജീവനക്കാർ വീണ്ടും പുറത്തേക്ക്
32 കോടി സോണ്ട കമ്പനി ഉപകരാറിലൂടെ അടിച്ചുമാറ്റി. ബ്രഹ്മപുരത്ത് ത്രിപുര മാതൃകയില്‍ അഴിമതിയ്ക്കായി യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു. തീപിടിത്തം നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രഹ്മപുരത്തെ തീപിടിത്തം മനുഷ്യനിര്‍മിതമാണെന്ന് ജാവദേക്കര്‍ നേരത്തെ ആരോപിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ചാണ് കളിക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.
Post Your Comments