തിരുവനന്തപുരം: ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് എടുത്ത നമ്മുടെ ചിന്ത മാഡം ഓസ്‌കാര്‍ അവാര്‍ഡ് നേടിയ കീരവാണിയെ ആദരിച്ച് പോസ്റ്റിട്ടത് കണ്ടാല്‍ പെറ്റമ്മപോലും സഹിക്കില്ലെന്ന് ശ്രീജിത്ത് പണിക്കര്‍. ചിന്തയുടെ ഇംഗ്ലീഷിലുള്ള പരിജ്ഞാനത്തിന് എനിക്കൊരു സര്‍വകലാശാല ഉണ്ടായിരുന്നെങ്കില്‍ ഞാനും ചിന്തയ്ക്ക് ഒരു ഡോക്ടറേറ്റ് കൊടുത്ത് ആദരിച്ചേനെ എന്നും ശ്രീജിത്ത് പണിക്കര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കീരവാണിയെ ആദരിച്ചുകൊണ്ടു ഇട്ട ചിന്തയുടെ ഇംഗ്ലീഷിലുള്ള പോസ്റ്റിലെ പൊട്ടത്തെറ്റുകള്‍ ചൂണ്ടികാണിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ചിന്തയുടെ ഇംഗ്ലീഷിലുള്ള പോസ്റ്റിന്റെ തര്‍ജ്ജമ ചുവടെ കൊടുക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്തയുടെ ഡോക്ടറേറ്റ്. ”RRR സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നല്‍കിയ എം എം കീരവാണിക്ക് ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്.”
Post Your Comments