ലോകം ഡിജിറ്റൽ യുഗത്തിലേക്ക് കാലെടുത്ത് വച്ചതോടെ അതിവേഗത്തിൽ കുതിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖല. ഇന്ത്യയിലടക്കം ഒട്ടനവധി തൊഴിൽ അവസരങ്ങളാണ് ഈ മേഖലയിൽ ഉള്ളത്. മാനവ വിഭവ സേവനങ്ങൾ നൽകുന്ന പ്രമുഖ കമ്പനിയായ ടീം ലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇന്ത്യയിൽ മാത്രം 45,000 തൊഴിലവസരങ്ങളാണ് ഉള്ളത്. പ്രധാനമായും ഡാറ്റാ സയന്റിസ്റ്റ്, മെഷീൻ ലേർണിംഗ് തുടങ്ങിയ എൻജിനീയർമാർക്കാണ് ഡിമാൻഡ് വർദ്ധിച്ചിട്ടുള്ളത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ജോലി ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഏകദേശം 10 ലക്ഷം മുതൽ 14 ലക്ഷം വരെയാണ് വാർഷിക വരുമാനം നേടാൻ സാധിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾ 2022- ൽ മാത്രം 1,220 കോടി ഡോളർ വരുമാനമാണ് നേടിയത്. അതേസമയം, ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുടെ വിറ്റുവരവ് 13,600 കോടി ഡോളറാണ്.
Post Your Comments