കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റിയ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും ഒരു പവന് 22 കാരറ്റിന് 640 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5420 രൂപയിലും ഒരു പവന് 22 കാരറ്റിന് 43360 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞയാഴ്ച അവസാനം പവന് വില സര്‍വകാല റെക്കോര്‍ഡ് ആയ 44240-ല്‍ എത്തിയിരുന്നു.
ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന് 18 കാരറ്റിന് 560 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4500 രൂപയിലും ഒരു പവന് 18 കാരറ്റിന് 36000 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.
Read Also : ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍: സംഭവം തിരുവനന്തപുരത്ത്
അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ബുധനാഴ്ച 74 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് 22 കാരറ്റിന് 160 രൂപയുമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5500 രൂപയിലും ഒരു പവന് 22 കാരറ്റിന് 44000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 18 കാരറ്റിന് 120 രൂപയുമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4570 രൂപയിലും ഒരു പവന് 18 കാരറ്റിന് 36560 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
അതേസമയം, ചൊവ്വാഴ്ചയും വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ചൊവ്വാഴ്ച 74 രൂപയായിരുന്നു വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.
Post Your Comments