KannurKeralaNattuvarthaLatest NewsNews

ബിജെപി അജണ്ട നടപ്പാക്കാനാകുന്ന നാടല്ല കേരളം, ചരിത്രം മറക്കരുത്, നാണംകെട്ട സംഭവമാണെങ്കിലും അത് ഓര്‍ക്കണം: മുഖ്യമന്ത്രി

കണ്ണൂർ: കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തെ ആട്ടിമറിക്കാന്‍ സാധ്യമായതൊക്കെ ചെയ്യുന്ന സര്‍ക്കാറായി കേന്ദ്രസര്‍ക്കാര്‍ മാറിയെന്ന് പിണറായി വിജയന്‍ ആരോപിച്ചു.

രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും പ്രതിപക്ഷ ശബ്ദം പാര്‍ലമെന്റില്‍ ഉയരാന്‍ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപി അജണ്ട നടപ്പാക്കാനാകുന്ന നാടല്ല കേരളമെന്നും കണ്ണൂര്‍ പെരളശ്ശേരിയില്‍ ഇഎംഎസ്, എകെജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻറെ വാക്കുകൾ ഇങ്ങനെ;

സെക്‌സില്‍ സ്ത്രീകള്‍ക്ക് ആവശ്യം ഫോര്‍പ്ലേ

‘വര്‍ഗീയതയുടെ ഏറ്റവും വലിയ രൂപമാണ് ആര്‍എസ്എസ്. അതിന്റെ രാഷ്ട്രീയ രൂപമാണ് ബിജെപി. മതിനിരപേക്ഷത സംരക്ഷിക്കപ്പെടണം എന്നാണ് പൊതു വികാരം. ബിജെപി അജണ്ട നടപ്പാക്കാനാകുന്ന നാടല്ല കേരളം. കേരളത്തില്‍ ഒരു സീറ്റ് കിട്ടാന്‍ വേണ്ടി ജനസംഘമായ കാലം മുതല്‍ കളി തുടങ്ങിയതാണ്. ഒരു ബിജെപി നേതാവ് നിയമ സഭയില്‍ വരുന്നത് 2016 ലാണ്. ചരിത്രം മറക്കരുത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓര്‍ക്കണം.

ഒരു വര്‍ഗീയതയോടും വിട്ടു വീഴ്ച ഇല്ലാത്ത സമീപനമാണ് കേരളത്തിന്റേത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ മതവിഭാഗങ്ങളിലെ ചിലരെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. മതന്യൂനപക്ഷ വിഭാഗങ്ങളിലെ ചില പ്രധാനികളെ ഇവര്‍ സമീപിക്കുന്നുണ്ട്. പക്ഷെ വലിയ സ്വീകാര്യത അതിനു കിട്ടുന്നില്ല. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താന്‍ പറ്റും. ആ ചിലര്‍ പൊതുവായതല്ല പൊതുവികാരവുമല്ല.

മോഡേൺ ശ്രേണിയിലെ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ ഇന്ത്യ, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

രജ്യത്തെ ഭരണഘടനാ സ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ കൈപ്പിടിയില്‍ ഒതുക്കുകയാണ്. എല്ലാം ആര്‍എസ്എസിന്റെ കൈയില്‍ ഒതുങ്ങണമെന്നാണ് അവര്‍ ചിന്തിക്കുന്നത്. പാര്‍ലമെന്റിനെ കേന്ദ്രം ഭരിക്കുന്ന ബിജെപി നോക്കുകുത്തിയാക്കുകയാണ്. മുസ്ലിങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം തുടരുകയാണ്. ചെറിയ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗത്തിനു നേരെ എന്തെല്ലാം അക്രമണമാണ് സംഘ പരിവാര്‍ നടത്തുന്നത്? കേരളത്തിന്റെ അന്തരീക്ഷം അല്ല മറ്റിടങ്ങളില്‍ ക്രൈസ്തവര്‍ക്കടക്കം ഉള്ളത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button