
കൊച്ചി: കൊച്ചിയിൽ 55 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശിയായ യുവതി പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്.
അഞ്ജുവും സുഹൃത്ത് സമീറും ചേർന്ന് മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവർ താമസിച്ചിരുന്ന ഉണിച്ചിറയിലെ ഫ്‌ളാറ്റിൽ നിന്നും 55 ഗ്രാം എംഡിഎംഎ പിടികൂടി.
പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ട സമീറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പിടിയിലായ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി സിറ്റി പൊലീസിന്റെ നാർകോടിക് സെല്ലും തൃക്കാക്കര പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
Post Your Comments