കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ് ബംഗാൾ സ്വദേശിയായ അലി ഹസൻ (30) എന്നിവരാണ് മരിച്ചത്.
അങ്കമാലി കറുകുറ്റിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും കെട്ടിട നിർമ്മാണ തൊഴിലാളികളാണ്.
മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments