
തിരുവനന്തപുരം: സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്. സഭയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്.
ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. സമാന്തര സഭ എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണ് എന്ന് മന്ത്രി വി ശിവന്‍കുട്ടി പരിഹസിച്ചു. എന്നാൽ, ഭരണ പക്ഷത്തിന്റെ മുന്‍കാലങ്ങളിലെ സഭാ പ്രതിഷേധത്തിന്റെ കഥകൾ പൊതുജനം കണ്ടിട്ടുള്ളതാണ്.
2015ല്‍ ധനമന്ത്രി ആയിരിക്കെ ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാന്‍ ശ്രമിച്ചതാണ് ഭരണപ്രതിപക്ഷ കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നയിച്ചത്. എംഎല്‍എമാര്‍ നടത്തിയ അക്രമത്തിന്റെ പേരിലുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ശിവന്‍കുട്ടിയാണ് സര്‍ക്കാരിനെ സമീപിച്ചത്.
സ്പീക്കറുടെ കസേര 1, 20,000 രൂപ. എമര്‍ജന്‍സി ലാംപ് 12,185 രൂപ, മൈക്ക് യൂണിറ്റ് 41,45,920 രൂപ, സ്റ്റാന്‍ഡ് ബൈ മൈക്ക് 1, 22,000 രൂപ, ഡിജിറ്റല്‍ ക്ലോക്ക് 2200 രൂപ, മോണിറ്റര്‍ 2,28,000 രൂപ, ഹെഡ് ഫോണ്‍ 31,788 രൂപ, എന്നിങ്ങനെ നഷ്ടത്തിന്റെ കണക്കുകൾ ഏറെ.
ശിവന്‍കുട്ടി നടുത്തളത്തില്‍ ഇറങ്ങി അധ്യക്ഷവേദിക്കു മുന്നിലെത്തി അവിടെനിന്നു സ്പീക്കറെ നോക്കി ആക്രോശിച്ചു. സീറ്റിലേക്കു മടങ്ങാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ശിവന്‍കുട്ടി അനുസരിച്ചില്ല. തുടര്‍ന്ന്, പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ വേദി തല്ലിത്തകര്‍ത്തു.
ബഹളത്തിനിടെ ജമീലാ പ്രകാശം ശിവദാസന്‍ നായരെ കടിച്ചതും വിവാദമായി. മുണ്ട് മാടിക്കുത്തി വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തോളിനു മുകളിലൂടെ മേശപ്പുറത്തു ചവിട്ടി മാണിക്കരികിലേക്കു കുതിച്ച ശിവന്‍കുട്ടിയും ബഹളത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന കെകെ ലതികയും മാണിക്കുനേരെ പാഞ്ഞടുത്ത ബിജിമോളും സഭയുടെ മികച്ച പ്രതിഷേധത്തെ എടുത്തു കാണിക്കുന്നു.
ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെയാണ് 2015-ലെ ബജറ്റ് ദിനത്തിൽ ശിവൻകുട്ടി നിയമസഭയിൽ അഴിഞ്ഞാടിയത്. 2,20,093 രൂപയുടെ നഷ്ടമുണ്ടായി.
ശിവൻകുട്ടിയുടെ ഉറഞ്ഞു തുള്ളൽ വിക്ടേഴ്‌സ് ചാനലിൽ കുട്ടികളെ കാണിക്കാവുന്നതാണ്. ആശാനക്ഷരമൊന്ന് പിഴച്ചാൽ എന്ന ചൊല്ല് പിണറായിയും ശിവൻകുട്ടിയെയും പറ്റിയാണ് എന്നാണ് പിടി തോമസ് അന്ന് സംഭവത്തില്‍ പ്രതികരിച്ചത്. ഈ അവസരത്തില്‍ ആണ് ശിവന്‍കുട്ടിയുടെ പ്രതിഷേധ പരിഹാസം യഥാർത്ഥ പരിഹാസമാകുന്നത്.
Post Your Comments