Latest NewsKeralaNews

മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ: കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പുറത്തിറങ്ങി

തൃശൂര്‍: കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയവേയാണ് പരോള്‍.

പൊലീസ് അകമ്പടിയിലാകും വിവാഹത്തിൽ പങ്കെടുക്കുക. ഇന്ന് രാവിലെയാണ് മാള പൊയ്യയിലെ വീട്ടിലേക്ക് ജയാനന്ദനെ കൊണ്ടുപോയത്. മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. ജയാനന്ദന്റെ ഭാര്യയുടെ ഹർജി പരിഗണിച്ചാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്.

ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയായ ജയാനന്ദൻ പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു. എന്നാല്‍, സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് ശിക്ഷ ഇളവു ലഭിച്ചു ജീവപര്യന്തം തടവിന് ജയിലില്‍ കഴിയുന്നത്.

കൂർത്ത ആയുധങ്ങളുപയോഗിച്ചു സ്ത്രീകളെ കൊലപ്പെടുത്തിയശേഷം ആഭരണ മോഷണമാണ് ഇയാളുടെ രീതി. ഏഴ് കേസിൽ അഞ്ചെണ്ണത്തിൽ കുറ്റവിമുക്തനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button