KeralaLatest NewsNewsCrime

മയക്കുമരുന്ന് കേസിൽ ഇനി പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി

സംസ്ഥാനത്തെ ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പ്രതികൾ പരോളിലിറങ്ങി അതേ തെറ്റ് വീണ്ടും ആവർത്തിക്കുന്നുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെയും മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് സാധാരണ പരോളും അടിയന്തര പരോളും അനുവദിച്ചിരുന്നില്ല. തടവുകാരിൽ ചിലർ കോടതിയെ സമീപിച്ചതോടെയാണ് സാധാരണ അവധിയും അടിയന്തര അവധിയും നൽകി തുടങ്ങിയത്.

അതേസമയം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിയന്ത്രണാതീതമായ വർധനയ്‌ക്കു കാരണം നിലവിലെ ശിക്ഷാനടപടികളുടെ അപര്യാപ്തതയാണെന്ന് സർക്കാർ വിലയിരുത്തിയിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാകാലയളവ് തീരും വരെ സമൂഹത്തിൽനിന്ന് മാറ്റിനിർത്താനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.

മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേസുകളിൽ ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. എൻ.ഡി.പി.എസ്. ആക്ട് പ്രകാരം ശിക്ഷിക്കപ്പെടുന്ന വ്യക്തി കുറ്റകൃത്യം ആവർത്തിച്ചാൽ പരമാവധി ശിക്ഷയുടെ ഒന്നരയിരട്ടി അധികം ശിക്ഷ ലഭിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button