കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ച് ഹൈക്കോടതി. ജയിലില്‍ വെച്ച് എഴുതിയ ‘പുലരി വിരിയും മുന്‍പേ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനായാണ് ജയാനന്ദന് കോടതി പരോള്‍ നല്‍കിയത്. അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദനാണ് അമ്മയുടെ പേരില്‍ അച്ഛന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെട്ടുവെങ്കിലും, രണ്ട് പകല്‍ പരോള്‍ നല്‍കാനായിരുന്നു കോടതിയുടെ തീരുമാനം.
പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ കുറ്റവാളിക്ക് പുസ്തകമെഴുതാനായതില്‍ പ്രശംസയര്‍ഹിക്കുന്നുവെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പരാമര്‍ശിച്ചു. കീര്‍ത്തി ജയാനന്ദന്റെ നീക്കത്തെ, അഭിഭാഷകയായ മകള്‍ അച്ഛന് വേണ്ടി അമ്മ വഴി നടത്തുന്ന പോരാട്ടം എന്നും കോടതി വിശേഷിപ്പിച്ചു.
15,000 രൂപ ഡിസ്‌കൗണ്ട്, വിലക്കുറവില്‍ മികച്ച ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാന്‍ അവസരം !!
ഡിസംബര്‍ 23ന് രാവിലെ 10.30ന് കൊച്ചിയിലാണ് പ്രകാശന ചടങ്ങ്. ഡോ. സുനില്‍ പി ഇളയിടം പുസ്തകം പ്രകാശനം ചെയ്യും. നേരത്തെ മകളുടെ വിവാഹചടങ്ങിനായും ജയാനന്ദന് കോടതി പരോള്‍ അനുവദിച്ചിരുന്നു. ജയില്‍ ഡിജിപിയുടെ അനുമതിയോടെയാണ് റിപ്പര്‍ ജയാനന്ദന്‍ പുസ്തകമെഴുതിയത്. പിന്നീട് പ്രകാശനം ചെയ്യാനും അനുമതി ലഭിച്ചു. പാലക്കാട് വിളയൂര്‍ ലോഗോസ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
Post Your Comments