
കാസർകോട്: പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാൽ സ്വദേശിനി കെ വി ശരണ്യ (17) ആണ് മരിച്ചത്. ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു ശരണ്യ. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതാണ് സംശയം ജനിപ്പിക്കുന്നത്.
മാതാവ് സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിക്കുകയായിരുന്നു. കിടപ്പുമുറിയിൽ ചുമരിനോട് ചേർന്ന നിലയിൽ കയറിൽ തൂങ്ങി കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു. പ്ലസ് ടു പരീക്ഷ നടക്കുന്നതിനാൽ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു ശരണ്യ. അതിനാൽ ആത്മഹത്യ ചെയ്തുവെന്ന് കുടുംബം കരുതുന്നില്ല. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മരണം നടന്നിരിക്കുന്നത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്ന് വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
Post Your Comments