മുണ്ടക്കയം: തടി മുറിക്കാൻ ഉപയോഗിക്കുന്ന മൂന്ന് മെഷീൻ വാളുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം മുപ്പത്തൊന്നാംമൈൽ വേമ്പനാട്ട് രാജീവി(40)നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഇയാൾ മാടപ്പാട് ഭാഗത്തുള്ള തടി മുറിച്ചു കൊടുക്കുന്ന കോൺട്രാക്ട് ജോലി ഏറ്റെടുത്ത് നടത്തിയിരുന്ന ആളുടെ വാടക വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 1.20 ലക്ഷം രൂപ വിലവരുന്ന മൂന്ന് മെഷീൻ വാളുകൾ മോഷ്ടിക്കുകയായിരുന്നു. കോൺട്രാക്ടർ മരം മുറിക്കാൻ ആളെ ആവശ്യമുണ്ട് എന്ന് പരസ്യം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവ് കോൺട്രാക്ടറുടെ വാടകവീട്ടിൽ വന്നു താമസിക്കുകയും അടുത്തദിവസം വാളുകളുമായി കടന്നുകളയുകയുമായിരുന്നു.
Read Also : വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനിൽ കയറ്റുന്നതിനിടെ ദേഹത്ത് വീണ് കരാർ തൊഴിലാളി മരിച്ചു
പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ മുണ്ടക്കയത്തു നിന്നു പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച് പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐ കെ.കെ. പ്രശോഭ്, സിപിഒമാരായ സെയ്ഫുദീൻ, ഡെന്നി പി. ജോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments