Latest NewsNewsIndia

ലുലുവിനെതിരായ വ്യാജ പ്രചാരണങ്ങളില്‍ പ്രതികരിച്ച് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍

അടുത്തിടെ ലുലു ഗ്രൂപ്പിനെ നിരോധിച്ചു എന്ന വാര്‍ത്ത എന്നോട് ഒരാള്‍ പറഞ്ഞു, ഇതുപോലെ തലയും വാലുമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടുകയാണ്

ശ്രീനഗര്‍ : ലുലു ഗ്രൂപ്പിനും ചെയര്‍മാന്‍ എം.എ. യൂസഫലിക്കും എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ.
മാള്‍ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: റമദാൻ: 1025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

അടുത്ത കാലത്തായി എല്ലാ നല്ല പ്രവൃത്തികളെ കുറിച്ചും തെറ്റായ പ്രചാരണങ്ങള്‍ ആണ് കണ്ടു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ലുലു ഗ്രൂപ്പിനെ നിരോധിച്ചു എന്ന വാര്‍ത്ത എന്നോട് ഒരാള്‍ പറഞ്ഞു. ഇതുപോലെ തലയും വാലുമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എല്ലാത്തിലും നെഗറ്റീവ് കാണരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പറയുന്നവര്‍ എന്തും പറയട്ടെയെന്നും അത് വകവെച്ചാല്‍ വ്യവസായികള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. അപവാദ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന സമൂഹമാധ്യമങ്ങളുണ്ട്. അതില്‍ വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button