KeralaLatest NewsIndiaInternational

അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച് മുങ്ങി: കണ്ണൂര്‍ സ്വദേശിക്കെതിരേ അബുദാബി പോലീസിൽ പരാതി നൽകി സ്ഥാപനം

അബുദാബി: ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കിയത്.

മാര്‍ച്ച് 25-ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണമാരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍നിന്ന് ആറ് ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അധികൃതര്‍ കണ്ടുപിടിച്ചു.

ക്യാഷ് ഓഫിസില്‍ ജോലിചെയ്യുന്നതുകൊണ്ട് നിയാസിന്റെ പാസ്‌പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതുകൊണ്ട് നിയാസിന് സാധാരണ രീതിയില്‍ യുഎഇയില്‍നിന്ന് പുറത്തുപോകാന്‍ സാധിക്കില്ല. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലിചെയ്തിരുന്നത്.

എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയില്‍ ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോയെന്നാണ് പറയുന്നത്. എംബസി മുഖാന്തരം നിയാസിനെതിരെ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button