കായംകുളം: ഭരണിക്കാവിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് ആറാം വാർഡിൽ ലക്ഷ്മി ഭവനത്തിൽ ഉത്തമനാണ് (70) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം. അവിവാഹിതരായ മക്കൾ ഉദയകുമാർ(40), ഇല്യാസ്(35) എന്നിവർക്കൊപ്പമാണ് ഉത്തമൻ താമസിച്ചിരുന്നത്. മദ്യത്തിന് അടിമകളായിരുന്ന ഇവർ മദ്യലഹരിയിൽ പിതാവിനെ മർദ്ദിക്കുമായിരുന്നെന്നും പൊലീസ് പറഞ്ഞു.
Read Also : ഇന്ത്യൻ കോൺസുലേറ്റിൽ ഖാലിസ്ഥാൻ അനുകൂലികളുടെ അക്രമം, അമേരിക്കയെ പ്രതിഷേധമറിയിച്ച് ഇന്ത്യ
മരിച്ച ഉത്തമന്റെ നെഞ്ചിന് മുകളിൽ മുറിവ് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണന്ന സംശയത്തിലാണ് മൂത്ത മകനായ ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഉത്തമന്റെ ഭാര്യ ചെങ്ങന്നൂരിൽ ഓർഫനേജിലാണ് കഴിയുന്നത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments