ചെറുവള്ളി: വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനിൽ കയറ്റുന്നതിനിടെ ദേഹത്തേക്കു വീണ് കെഎസ്ഇബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം. കറുകച്ചാൽ പനയമ്പാല പത്താംകുഴിയിൽ പി.ബി. ചന്ദ്രകുമാറാണ് (പ്രവീൺ-38) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ മണിമല മൂലേപ്ലാവിലായിരുന്നു അപകടം നടന്നത്. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ മണിമലയിലെ സ്വകാര്യാശുപത്രിയിലും തുടർന്ന്, കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : 55 ഗ്രാം എംഡിഎംഎയുമായി കൊച്ചിയിൽ യുവതി പിടിയിൽ: സുഹൃത്ത് ഓടി രക്ഷപ്പെട്ടു
ചെറുവള്ളി നേതാജി വായനശാലയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ചന്ദ്രകുമാർ. മൃതദേഹം ഇരുപത്താറാംമൈലിലെ സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ബിന്ദു. മക്കൾ: ശരൺ, കാർത്തിക, കീർത്തന.
Post Your Comments