ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ സർക്കാരിനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പട്ടിക ജാതി സംവരണ മണ്ഡലമായ ഇവിടെ നിന്ന് 2021 ല്‍ ജയിച്ച സി.പി.എം എം.എല്‍.എ ആയ എ രാജ മല്‍സരിക്കാനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് തെയ്യാറാക്കിയെന്നാരോപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
‘സാങ്കേതികതയല്ല; ചതിയാണ്, കൊടും ചതി. പട്ടിക ജാതി-വർഗ വിഭാഗക്കാർക്ക് സംവരണം ചെയ്ത മണ്ഡലത്തിൽ ഇതര വിഭാഗത്തിൽ പെട്ടയാളെ മത്സരിപ്പിച്ചത് ചതിയാണ്. വോട്ടർമാരോടും, പട്ടിക ജാതി-വർഗ വിഭാഗക്കാരോടും, ഭരണഘടനയോടും ചെയ്ത കൊടും ചതി;, ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
ക്രൈസ്തവ വിശ്വാസിയാണ് രാജയെന്നും പളളിയില്‍ മാമോദീസ മുക്കിയിട്ടുണ്ടെന്നുമുള്ള രേഖകള്‍ ഡി കുമാര്‍ ഹൈക്കോടിതിയില്‍ സമര്‍പ്പിച്ചിരുന്നു. രാജയുടെ സഹോദരനും മററു കുടുംബാങ്ങളുമെല്ലാം ക്രൈസ്തവരാണ്. രാജയുടെ അമ്മ മരിച്ചപ്പോള്‍ അടക്കം ചെയ്തതും ക്രൈസ്തവാചരപ്രകാരം പള്ളിയുട സെമത്തേരിയിലാണ് അടക്കിയതും. ഇതാണ് ഡി കുമാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഈ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.
Post Your Comments