മോസ്കോ : ചൈനയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറി. സൗദി അറേബ്യയെ പിന്തള്ളിയാണ് നേട്ടം. ഈ വര്‍ഷത്തെ ആദ്യ രണ്ടു മാസങ്ങള്‍ കൊണ്ടാണ് റഷ്യ ഈ നേട്ടം സ്വന്തമാക്കിയത്.
Read Also: നിയമസഭയിലെ ചില കോൺഗ്രസ് എംഎൽഎമാരുടെ നാടകം സംഘപരിവാർ അജണ്ട: വിമർശനവുമായി മുഹമ്മദ് റിയാസ്
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി 15.68 ദശലക്ഷം ടണ്‍ അല്ലെങ്കില്‍ പ്രതിദിനം 1.94 ദശലക്ഷം ബാരല്‍ (ബിപിഡി) എത്തിയതായും ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 86.2 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയുമായി ചൈനയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായിരുന്നു റഷ്യ.
അതേസമയം, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മൊത്തം 13.92 ദശലക്ഷം ടണ്ണായി. 2022-ല്‍ സൗദിയായിരുന്നു ചൈനയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാര്‍. ആ വര്‍ഷം 87.49 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് സൗദി ചൈനക്ക് നല്‍കിയത്. റഷ്യയുടെ യുക്രൈന് അധിനിവേശത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ പലതും റഷ്യക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് റഷ്യ വിലക്കുറവില്‍ എണ്ണ വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു.
Post Your Comments