Latest NewsNewsInternational

പാകിസ്ഥാനില്‍ ഒരുനേരത്തെ ആഹാരം കിട്ടാനില്ല, ജനങ്ങള്‍ കവര്‍ച്ചയിലേയ്ക്ക് നീങ്ങുന്നു: രാജ്യത്ത് അരക്ഷിതാവസ്ഥ

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ജനങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആളുകള്‍ കവര്‍ച്ചയിലേയ്ക്ക് നീങ്ങുന്നതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്ളത്. പാകിസ്ഥാനികള്‍ ഗോതമ്പിന് വേണ്ടി ട്രക്കുകള്‍ കൊള്ളയടിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് . അടുത്തിടെ പഞ്ചാബിലും ഇസ്ലാമാബാദിലും ആളുകള്‍ ഗോതമ്പുമായി എത്തിയ ട്രക്ക് കൊള്ളയടിച്ചു .

Read Also: എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്, അവൾക്ക് വേണ്ടിയാണ് വിവാഹമോചനം നൽകിയത് : സജി

ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍, ഒരു ജനക്കൂട്ടം ഗോതമ്പ് ചാക്ക് നിറച്ച ട്രക്ക് കൊള്ളയടിക്കുന്നത് കാണാം. പഞ്ചാബിലെ ലാഹോറിലേതാണ് ഈ വീഡിയോ . പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇത്തരത്തില്‍ കൊള്ളയടി നടന്നിരുന്നു. കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെ ഗോതമ്പ് ചാക്കുകളുമായി ഓടുന്നത് വീഡിയോയില്‍ കാണാം. പാകിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ അരാജകത്വത്തിന് വഴിവെച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button