ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി. വിക്രം എന്ന കുങ്കി ആനയാണ് ആദ്യം എത്തിയത്. ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപം റേഷന്‍ കടയക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി ആനയെ അവിടേക്ക് ആകര്‍ഷിച്ച് കൊണ്ടു വന്ന് പിടികൂടാനാണ് വനം വകുപ്പിന്റെ പദ്ധതി. താത്കാലിക സംവിധാനത്തിലായിരിക്കും ദൗത്യം പൂർത്തിയാകുന്ന വരെ ആനയെ സൂക്ഷിക്കുക.
ആനക്ക് ഇന്ന് വിശ്രമം ആയിരിക്കും. വരും ദിവസങ്ങളിലായി മറ്റ് മൂന്ന് കുങ്കിയാനുകളും 26 അംഗ ദൗത്യ സംഘവും ഇടുക്കിയിലെത്തും.
ആനയെ പിടികൂടുന്നതിനു മുന്നോടിയായുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം മാർച്ച് 21ന് ദേവികുളത്ത് നടക്കും. മാർച്ച് 25നെ ആനയെ മയക്കു വെടി വെച്ച് പിടികൂടുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.
Post Your Comments