KeralaLatest NewsNews

ബിജെപിയെ പിന്തുണയ്ക്കാമെന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന പാര്‍ട്ടി നേതാക്കളെ കണ്ടതിനു പിന്നാലെ

കണ്ണൂര്‍: റബ്ബറിന്റെ താങ്ങുവില കൂട്ടിയാല്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന പാര്‍ട്ടി നേതാക്കളെ കണ്ടതിനു പിന്നാലെയെന്ന് റിപ്പോര്‍ട്ട്. ബിഷപ്പ് പാര്‍ട്ടി നേതാക്കള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നു.

Read Also: ബൈക്ക് യാത്രികനെതിരെ പാഞ്ഞടുത്ത് കടുവാക്കൂട്ടം: യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജെപി നേതാക്കള്‍ ബിഷപ്സ് ഹൗസിലെത്തി മാര്‍ പാംപ്ലാനിയെ കണ്ടത്. ഞായറാഴ്ചയാണ് റബര്‍ വില വര്‍ധിപ്പിച്ചാല്‍ ബിജെപിക്ക് വോട്ട് നല്‍കാമെന്ന് ആര്‍ച്ച് ബിഷപ്പ് പ്രസംഗിച്ചത്.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ തോമസ്, ജനറല്‍ സെക്രട്ടറി, ജോസ് എ വണ്‍, ലൂയിസ്, എന്നിവരാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.

കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത ശനിയാഴ്ച ആലക്കോട് സംഘടിപ്പിച്ച കര്‍ഷകറാലിയിലാണ് കര്‍ഷകരെ ബിജെപി സഹായിച്ചാല്‍ തിരിച്ചും സഹായിക്കുമെന്ന് പാംപ്ലാനി പ്രസംഗിച്ചത്. ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ ഇടതു, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button