WayanadLatest NewsKeralaNattuvarthaNews

ഉത്സവം കാണാൻ പോയ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍

കൂളിവയല്‍ കാട്ടറപ്പള്ളി കുറിച്ച്യ കോളനിയിലെ ചന്തു(47)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കല്‍പ്പറ്റ: ആദിവാസി യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂളിവയല്‍ കാട്ടറപ്പള്ളി കുറിച്ച്യ കോളനിയിലെ ചന്തു(47)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : മലയോര കര്‍ഷകരുടെ പ്രശ്നം കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ല: പ്രസ്താവനയിൽ ഖേദമില്ലെന്ന് ബിഷപ്പ് പാംപ്ലാനി

പനമരത്തിനടുത്ത കൂളിവയലില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഞായറാഴ്ച രാവിലെ വീടിന് അടുത്തുള്ള വയലിലെ കൈതോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളിയൂര്‍കാവ് ഉത്സവം കാണാനാണെന്ന് പറഞ്ഞ് യുവാവ് വീട്ടില്‍ നിന്നും പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചന്തുവിനെ കാണാത്തതിനെ തുടര്‍ന്ന്, ബന്ധുക്കളും പരിസരവാസികളും രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ പനമരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കള്‍: സതീശന്‍, സനീഷ്, അമൃത.

shortlink

Related Articles

Post Your Comments

Related Articles


Back to top button