KeralaCinemaMollywoodLatest NewsNewsEntertainment

‘ലാലേട്ടൻ ക്ഷമിക്കണം’ – റോബിൻ രാധാകൃഷ്ണൻ മോഹന്‍ലാലിനേയും പറ്റിച്ചുവെന്ന് ശാലു പേയാട്‌

കൊച്ചി: ബിഗ് ബോസ് ഷോയിലൂടെ സെലിബ്രിറ്റിയായ ഡോ. റോബിൻ രാധാകൃഷ്ണനെ വിമർശിച്ച് സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍ റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയ ശാലു പേയാട് ഉയർത്തുന്നത്. റോബിനെ പല താരങ്ങള്‍ക്കും പരിചയപ്പെടുത്തി കൊടുത്തത് താനാണെന്നും എന്നാല്‍ പിന്നീട് തനിക്ക് പ്രശ്‌നമാകാന്‍ തുടങ്ങിയതോടെയാണ് റോബിനെ ഒഴിവാക്കിയതെന്നും ശാലു പേയാട് പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ശാലു റോബിനെതിരെ ശബ്ദമുയർത്തിയത്.

റോബിന്റെ ആശുപത്രിയില്‍ നിന്നുമുള്ള വീഡിയോ റോബിന്‍ തന്നെ അയച്ചു തന്നതാണെന്നും അതും വ്യാജമായിരുന്നുവെന്നും ശാലു പേയാട് പറയുന്നു. ‘ഒരു പടത്തിന്റെ പോസ്റ്റര്‍ ലാല്‍ സാറിന്റെ പേജിലിട്ടെന്ന് വലിയ സംഭവമായിട്ട് പറയുന്നുണ്ട്. ലാല്‍ കാണുന്നുണ്ടെങ്കില്‍, അയാം റിയലി സോറി സാര്‍. പറ്റിപ്പോയി. അങ്ങനൊരു പടമില്ല. അത് ഫേക്കാണ്. രണ്ടാമത് ബിഗ് ബോസിലേക്ക് പോകും മുമ്പേ റോബിന്‍ വന്ന് കരഞ്ഞു പറഞ്ഞിട്ടാണ് അങ്ങനൊരു ഇല്ലാത്ത പടത്തിന്റെ പോസ്റ്റര്‍ ഉണ്ടാക്കുന്നത്. സന്തോഷ് സാറിനോടും കരഞ്ഞു പറഞ്ഞു. ഒടുവില്‍ എന്റെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് പോസ്റ്ററുണ്ടാക്കുന്നത്. ലാല്‍ സാറിനോട് ഞാനും കൂടെ റെക്കമന്റ് ചെയ്താണ് അങ്ങനൊരു പോസ്റ്റര്‍ ഇടുന്നത്. എനിക്കതില്‍ നല്ല വിഷമമുണ്ട്.

പ്രിയന്‍ സാറിനെ ഞാനാണ് പരിചയപ്പെടുത്തിയത്. പ്രിയന്‍സാറിന് അറിയുക പോലുമില്ല. ഉടനെ വന്നു റോബിന്‍ പ്രിയദര്‍ശന്‍ പടത്തിലെ നായകനാണെന്നാണ്. ഉണ്ണി മുകുന്ദന്റെ പരിപാടിയില്‍ കൂവാന്‍ ആളെ ഏര്‍പ്പാടാക്കിയിരുന്നു. ഇവന്‍ എഴുന്നേല്‍ക്കുമ്പോള്‍ കയ്യടിക്കാനും ഉണ്ണി വരുമ്പോള്‍ കൂവാകും. ഉണ്ണിയെക്കാള്‍ വലിയ താരമാണ് ഇവനെന്ന് ഗോകുലം സാറിനെ കാണിക്കാനാണ്. ഗോകുലം സാറിന് ഇവനെ പരിചയപ്പെടുത്തുന്നത് അന്ന് അവിടെ വച്ച് ഞാനാണ്. പക്ഷെ മൈക്ക് എടുത്തപ്പോള്‍ ഇവന്‍ പറഞ്ഞത് ഗോകുലം സാര്‍ എന്റെ അച്ഛനെ പോലെയാണെന്നാണ്. പത്തിരുപത് കൊല്ലം കൊണ്ട് ഉണ്ടാക്കിയ കരിയറാണ്. മൂന്ന് നാല് മാസം കൊണ്ട് എന്റെ ജീവിതം വലിച്ചു കീറി ചവറ്റു കൊട്ടയിലിട്ടു തന്നു’, ശാലു പേയാട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button