തിരുവനന്തപുരം: ബിഗ് ബോസ് വഴി പ്രശസ്തനായ റോബിൻ രാധാകൃഷ്ണനും സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാടും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങൾക്ക് ഒടുവിൽ അവസാനം?. റോബിന്‍റെ പല വാദങ്ങളും പൊളിച്ച വെളിപ്പെടുത്തലുകളാണ് ശാലു നടത്തിയത്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കും നൽകിയ അഭിമുഖങ്ങളിൽ റോബിനെതിരെ ശാലു നിരവധി ആരോപണങ്ങൾ നടത്തിയിരുന്നു. എന്നാല്‍ ഗൌരവമേറിയ ആരോപണങ്ങളില്‍ നിന്നും പിന്നോട്ട് പോകുകയാണോ എന്ന സംശയമാണ് പുതിയ പോസ്റ്റിലൂടെ നല്‍കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ശാലുവിന്‍റെ പുതിയ വെളിപ്പെടുത്തല്‍.
ശാലുവിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ഇങ്ങനെ:
എല്ലാ വിവാദങ്ങളും ഇവിടെ നിര്‍ത്തുകയാണ്. എന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നുണ്ടായിരുന്നു. അത് തെളിയിച്ചുവെന്നും ഇനി താന്‍ തന്റെ ജോലി, തന്റെ കുടുംബം. തന്റെ സന്തോഷത്തിന്റെ പുറകെ പോവുകയാണെന്നുമാണ് ശാലു പേയാട് പറയുന്നത്. ആരും എന്നെ പിന്തുടര്‍ന്ന് വരരുത്. ഞാന്‍ കാരണം ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ്. എന്റെ ഇന്‍ബോക്‌സില്‍ തെറി വിളിച്ചവരെ ഞാനും വിളിച്ചിട്ടുണ്ട്. സെയിം പിച്ച്. അപ്പോള്‍ എല്ലാം കോംപ്രമൈസ്. ഇനി നിങ്ങളായി എന്നോട് ചൊറിയാന്‍ വരരുത്. ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. റോബിനും ശാലുവും തമ്മിലുള്ള പ്രശ്നങ്ങള്‍ കോംപ്രമൈസ് ആയോ എന്ന സംശയമാണ് പുതിയ പോസ്റ്റ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ വളരെ വിവാദമായ കാര്യങ്ങളില്‍ നിന്നും തല്‍ക്കാലം പിന്‍വാങ്ങുന്നു എന്നാണ് ശാലു ഉദ്ദേശിക്കുന്നത് എന്നാണ് സൂചന.
Post Your Comments