Latest NewsNewsInternational

‘അന്യഗ്രഹജീവികള്‍ ഉണ്ട്, അവർ മനുഷ്യരെ നിരീക്ഷിക്കുന്നു’: പെന്റഗണിന്റെ റിപ്പോര്‍ട്ട് പുറത്ത്

വാഷിംഗ്ടണ്‍: അന്യഗ്രഹജീവികളെ കുറിച്ചുള്ള പെന്റഗണിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആണ് ലോക മാധ്യമങ്ങളിലെ പ്രധാന വാർത്ത. അന്യഗ്രഹജീവികള്‍ ശരിക്കും മനുഷ്യരെ നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ട് ആശങ്കയുണർത്തുന്നുണ്ട്. ദീർഘകാലമായി അവർ ഭൂമിയെയും മനുഷ്യരെയും നിരീക്ഷിച്ച് വരികയാണ്. ഏത് നിമിഷവും അന്യഗ്രഹജീവികൾ ഭൂമിയിലെത്താമെന്ന മുന്നറിയിപ്പാണ് പെന്റഗൺ നൽകുന്നത്.

സൗരയൂഥത്തില്‍ നിര്‍ണായകമായ സംഭവങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം നിരന്തരം യുഎസ്സില്‍ പറക്കുംതളിക സാന്നിധ്യമുണ്ടാകുന്ന സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്തിയതെന്നാണ് പെന്റഗണിന്റെ റിപ്പോർട്ടിൽ പറയുന്നത്. വൈകാതെ തന്നെ ഇവര്‍ സൗരയൂഥത്തിലേക്ക് എത്തും. നാസ മറ്റ് ഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നത് പോലെയാണ് അന്യഗ്രഹ ജീവികള്‍ മനുഷ്യരെ കുറിച്ച് പഠിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കൻ ഉദ്യോഗസ്ഥർ കുറച്ചുകാലമായി വിചിത്രമായ പ്രതിഭാസങ്ങൾ അന്വേഷിക്കാൻ യൂണിറ്റുകൾ വികസിപ്പിച്ച് വരികയാണ്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആസ്‌ട്രോണമി വിഭാഗത്തിന്റെ ചെയര്‍മാന്‍ എബ്രഹാം ലോബ് അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെ കുറിച്ച് കൃത്യമായി റിപ്പോര്‍ട്ടില്‍ വിശീകരിക്കുന്നുണ്ട്. ഈ പ്രപഞ്ചത്തില്‍ നാഗരികരായിട്ടുള്ളത് മനുഷ്യര്‍ മാത്രമാവാന്‍ സാധ്യതയില്ലെന്നും ലോബ് പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button