
ഛിന്നഗ്രഹം 2024 YR4, 2032 ഡിസംബറില്‍ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി നാസ. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 3.1% ആയി ഇതിന്റെ സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 2.2 ശതമാനത്തില്‍ നിന്ന് 2.6 ശതമാനമായി വര്‍ദ്ധിച്ച ശേഷമാണ് 3.1 ശതമാനത്തിലേക്കുള്ള വളര്‍ച്ച. ഇതോടെ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന ബഹിരാകാശ ശിലകളില്‍ ഒന്നായി 2024 YR4 മാറിക്കഴിഞ്ഞു.
Read Also: ക്രിക്കറ്റ് ബോൾ ശരീരത്തിൽ കൊണ്ടത് ചോദ്യം ചെയ്തു : യുവാവിനെ ബാറ്റിനടിച്ച് കൊന്നു
ഏതാണ്ട് 130 മുതല്‍ 300 അടി വരെ (40 മുതല്‍ 90 മീറ്റര്‍ വരെ) വീതിയുള്ള ഈ ഛിന്നഗ്രഹത്തിന്റെ ആഘാത മേഖലയില്‍ കിഴക്കന്‍ പസഫിക്, അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ചില ഭാഗങ്ങളും ഇന്ത്യ ഉള്‍പ്പെടെ ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ കരപ്രദേശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലകളില്‍ ഛിന്നഗ്രഹം പതിക്കുകയാണെങ്കില്‍ വലിയ നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
ഡിസംബര്‍ അവസാനത്തിലാണ് 2024 YR4 എന്ന ഛിന്നഗ്രഹം കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കുറവാണെന്ന് തോന്നുമെങ്കിലും, ഇത് സംഭവിച്ചാല്‍, ആണവ സ്‌ഫോടനത്തിന് തുല്യമായ നിലയില്‍ 50 കിലോമീറ്റര്‍ ചുറ്റളവില്‍ നാശനഷ്ടമുണ്ടാകും. നാസയുടെ കണക്കുകൂട്ടലുകള്‍ പ്രകാരം 2032 ഡിസംബര്‍ 22 ന് ഇന്ത്യന്‍ സമയം രാത്രി 7:32നാണ് ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുക. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉള്‍പ്പെടെയുള്ള നൂതന ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും ഛിന്നഗ്രഹത്തിന്റെ വലിപ്പം, വേഗത, ആഘാത സാധ്യതാ സ്ഥാനം എന്നിവയെക്കുറിച്ച് കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
Post Your Comments