KasargodLatest NewsKeralaNattuvarthaNews

രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി

കാസർ​ഗോഡ്: ചിട്ടഞ്ചാലിൽ പ്രവാസിയുടെ ഭാര്യ ഓട്ടോറിക്ഷ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി. അബ്ദു നാസറിന്റെ ഭാര്യ മിസ്രിയയെയാണ് 43കാരനായ നാസർ എന്ന ഓട്ടോ​ഡ്രൈവർക്കൊപ്പം ഒളിച്ചോടിയത്. ഭർത്താവാണ് യുവതിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു. 13 ന് രാത്രിയാണ് സംഭവം. ആറു വയസുള്ള മകളെയും യുവതി കൂടെ കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു.

12ഉം ആറും വയസുള്ള രണ്ട് മക്കളുടെ മാതാവാണ് മിസ്രിയ. ഓട്ടോറിക്ഷ ഡ്രൈവറായ നാസർ അവിവാഹിതനാണ്. ഇയാളുടെ ഓട്ടോയിൽ ആയിരുന്നു പല ആവശ്യങ്ങൾക്കായി മിസ്രിയ യാത്ര ചെയ്തിരുന്നത്. ഈ അടുപ്പം പ്രണയമായി മാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭാര്യയും നാസറുമായുള്ള ബന്ധം ഭർത്താവ് കഴിഞ്ഞ വർഷം അറിഞ്ഞു. ഈ ബന്ധം ഇവിടെ വെച്ച് അവസാനിപ്പിക്കണമെന്ന താക്കീതും നൽകി. ഭാര്യ എല്ലാം മനസ്സിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്ത് യുവതി വിവാഹമോചനം ആവശ്യപ്പെട്ടു.

തന്നെ ആവശ്യമില്ലാത്ത ഭാര്യ തനിക്ക് വിവാഹമോചനം അനുവദിക്കട്ടെ എന്ന നിലപാട് നാസർ സ്വീകരിച്ചു. 6 വർഷം മുമ്പ് 2300 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള വീട് നാസർ തന്റെ കുടുംബത്തിനായി നിർമ്മിച്ചിരുന്നു. ഇവിടെയാണ് നാസറിന്റെ ഭാര്യയും രണ്ടു മക്കളും താമസിച്ചു വന്നിരുന്നത്. വീടിനായി ബാങ്കിൽ നിന്നും എടുത്തിരുന്ന ലോൺ അടക്കാനായി നൽകിയ പണം പോലും തന്റെ ഭാര്യ ബാങ്കിൽ അടിച്ചിരുന്നില്ല എന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button