ന്യൂഡല്‍ഹി: പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന രാഹുലിന്റെ കശ്മീരിലെ പ്രസംഗം വിവാദമായതോടെ വിവരങ്ങള്‍ ചോദിച്ചറിയാനായി രാഹുലിന്റെ ഡല്‍ഹിയിലെ വീട്ടിലേയ്ക്ക് പൊലീസ് എത്തി. എന്നാല്‍ പൊലീസ് രണ്ട് മണിക്കൂറോളം രാഹുലിന്റെ വീട്ടില്‍ ചെലവഴിച്ചെങ്കിലും അദ്ദേഹം പൊലീസിനെ കാണാന്‍ തയ്യാറായില്ല. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന കശ്മീരിലെ പ്രസംഗത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പൊലീസ് എത്തിയത്. ഇരകളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 15ന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പ്രതികരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് മണിക്കൂര്‍ കാത്ത് നിന്നെങ്കിലും രാഹുല്‍ പൊലീസിനെ കാണാന്‍ തയ്യാറായില്ല. തുടര്‍ന്ന് നോട്ടീസ് കൈമാറി പൊലീസ് മടങ്ങി.
അതേസമയം, അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മോദിക്ക് വേദനിച്ചു. അതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയ സംഭവമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിച്ചതാണ് മോദിക്ക് പ്രകോപനം ഉണ്ടാക്കിയതെന്നും വേണുഗോപാല്‍ ആരോപിച്ചു.
Post Your Comments