
പേരൂർക്കട: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കരുമം സ്വദേശിയും അരുവിക്കര കാച്ചാണി അയണിക്കാട് പ്രിയ ഭവനിൽ താമസിച്ച് വരുന്നയാളുമായ രവീന്ദ്രൻ (51) ആണ് മരണപ്പെട്ടത്.
Read Also : ‘ജീവിതത്തിൽ എന്ത് വേണമെങ്കിലും ചെയ്തോളൂ, പക്ഷേ ഒരിക്കലും നിങ്ങളുടെ മാതൃഭാഷ ഉപേക്ഷിക്കരുത്’: അമിത് ഷാ
കവടിയാർ ജംഗ്ഷൻ സമീപത്തുവച്ച് കഴിഞ്ഞദിവസം ആണ് അപകടം സംഭവിച്ചത്. രവീന്ദ്രൻ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ രവീന്ദ്രനെ തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ പ്രിയ. കിരൺ, കാർത്തിക എന്നിവർ മക്കളാണ്.
Post Your Comments