
പാലക്കാട്: അട്ടപ്പാടി വയലൂരിയില്‍ മാനിറച്ചിയുമായി ഒരാൾ പിടിയിൽ. കള്ളമല സ്വദേശി റെജിയേയാണ് 150 കിലോ മാനിറച്ചിയുമായി വനം വകുപ്പ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാല് പേർ ഓടിരക്ഷപ്പെട്ടു.
വനം വകുപ്പ് പെട്രോളിങ്ങ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടി ഒച്ച കേൾക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘത്തെ കണ്ടെത്തിയത്.
നേരത്തെ ഷോളയാറിൽ നിന്ന് രണ്ട് പേരെ മാനിറച്ചിയുമായി പിടികൂടിയിരുന്നു. ഉണക്കി സൂക്ഷിക്കാനായി അടുപ്പിന് മുകളിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു ഇറച്ചി.
Post Your Comments