പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഓപ്പോ എ58എക്സ് സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിലെ താരമാകാൻ എത്തുന്നത്. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നിരവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മാർച്ച് 23 മുതലാണ് ഈ ഹാൻഡ്സെറ്റ് വാങ്ങാൻ സാധിക്കുക. ഓപ്പോ എ58എക്സിന്റെ വിലയും സവിശേഷതയും പരിചയപ്പെടാം.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ലഭ്യമാണ്. മാലി-ജി57 എംസി2 മായി ജോടിയാക്കിയ മീഡിയടെക് ഡെമെൻസിറ്റി 700 ആണ് പ്രോസസർ. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 12.1- ലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.
Also Read: വേനൽക്കാലം: കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി
10 വാട്സ് വയർഡ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫുമാണ് നൽകിയിട്ടുള്ളത്.13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവ ഉൾപ്പെടെ ഇരട്ട പിൻ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ വേരിയന്റിന്റെ ഇന്ത്യൻ വിപണി വില 14,500 രൂപയാണ്.
Post Your Comments