Latest NewsKeralaNews

അട്ടപ്പാടി മധു വധക്കേസ്: വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും

പാലക്കാട്: അട്ടപ്പാടി മധു വധ കേസിലെ വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും. മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട് അഞ്ചുവർഷത്തിന് ശേഷമാണ് മണ്ണാർക്കാട് എസ്എസി – എസ്ടി കോടതിയിൽ കേസിന്റെ വാദം പൂർത്തിയായത്.

127 സാക്ഷികളിൽ 24 പേർ തുടർച്ചയായി കേസില്‍ കൂറുമാറി. ഈ മാസം അവസാനം മണ്ണാർക്കാട് കോടതി കേസിൽ വിധി പറഞ്ഞേക്കും.

ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. വീട്ടിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിൽ കഴിഞ്ഞു വരികയായിരുന്നു. 2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകൾ മധുവിനെ തല്ലി കൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button