ചങ്ങനാശേരി: ജോലിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് വൈദ്യുതി പോസ്റ്റില്‍ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചങ്ങനാശേരി കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിബിന്‍കുമാർ (33)ആണ് പോസ്റ്റില്‍ കുടുങ്ങിയത്.
Read Also : ബഹിരാകാശ ടൂറിസമെന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാനൊരുങ്ങി ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്നലെ വൈകുന്നേരം 5.15-ന് ചങ്ങനാശേരി പൊലീസ് സ്റ്റേഷനു മുമ്പിലുള്ള പോസ്റ്റില്‍ ജോലി ചെയ്യുമ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹത്തൊഴിലാളികള് പോസ്റ്റില്‍ കയറി രക്ഷാപ്രവര്‍ത്തനം നടത്തി. അപ്പോഴേക്കും പൊലീസും ചങ്ങനാശേരി ഫയർ സ്റ്റേഷൻ ഓഫീസർ സജിമോൻ ടി. ജോസഫിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘവും കെഎസ്ഇബിയില്‍ നിന്നു കൂടുതല്‍ ജീവനക്കാരും എത്തി. തുടർന്ന്, ലാഡര്‍, കയര്‍ എന്നിവയുടെ സഹായത്തോടെ ബിന്കുമാറിനെ പോസ്റ്റില്‍ നിന്ന് ഇറക്കി ചെത്തിപ്പുഴ ആശുപത്രില്‍ പ്രവേശിപ്പിച്ചു.
പോസ്റ്റിലുള്ള ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചതിനെത്തുടര്ന്ന് ബിബിന്‍കുമാറിന് ഷോക്ക് ഏല്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഉടൻ തന്നെ വൈദ്യുതി ബന്ധം വിഛേദിച്ചതായും ഇതിനാല്‍ ബിബിന്‍കുമാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായും വൈദ്യുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments