ബഹിരാകാശ ടൂറിസമെന്ന സ്വപ്ന പദ്ധതിയിലേക്ക് ചിറകുവിരിച്ച് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സമീപ ഭാവിയിൽ ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. 2030 ഓടെയാണ് ബഹിരാകാശത്തേക്ക് വിനോദ സഞ്ചാരം നടത്താൻ സാധിക്കുന്ന തരത്തിലുള്ള സൗകര്യമൊരുക്കുക. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഐഎസ്ആർഒ തുടക്കമിട്ടിട്ടുണ്ട്.
ഐഎസ്ആർഒ നിർമ്മിക്കുന്ന ബഹിരാകാശ ടൂറിസം മോഡ്യൂളിൽ ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും നടത്തുക. ഉപഭ്രമണപഥത്തിലെ ഫ്ലൈറ്റുകൾ സാധാരണയായി ബഹിരാകാശത്തിന്റെ അരികിൽ 15 മിനിറ്റ് വരെയാണ് നിൽക്കുക. അതേസമയം, യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഐഎസ്ആർഒ പങ്കുവെച്ചിട്ടില്ല. ബഹിരാകാശ ടൂറിസം പദ്ധതിക്ക് കീഴിൽ യാത്ര നടത്താൻ ഒരാൾക്ക് ഏകദേശം 6 കോടി രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിവിധ നേട്ടങ്ങൾ രാജ്യത്തിന് കൈവരിക്കാൻ സാധിക്കും.
Also Read: സാംസംഗ് ഗ്യാലക്സി എ54 5ജി: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Post Your Comments