
ആലപ്പുഴ: ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ പിടിച്ചു പറിക്കുന്ന യുവാക്കൾ അറസ്റ്റിൽ. പത്തിയൂർ എരുവ് മുറിയിൽ കുട്ടേത്ത് തെക്കതിൽ വീട്ടിൽ ബിലാദ് (20), കീരിക്കാട് തെക്കുമുറിയിൽ എരിയപുറത്ത് വീട്ടിൽ ഷിഹാസ് (20), പത്തിയൂർ എരുവ മുറിയിൽ വലിയത്ത് കിഴക്കതിൽ വീട്ടിൽ അജിംഷാ (20) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഓച്ചിറ- ചൂനാട് റോഡിൽ നൃത്ത വിദ്യാലയത്തിന് മുൻവശത്തു വെച്ച് യുവാവിന്റെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചെടുത്ത കേസിലാണ് മൂവരും അറസ്റ്റിലായത്. മോട്ടർസൈക്കിളിൽ എത്തിയ പ്രതികൾ ആദിത്യൻ (17)എന്നയാൾ സൈക്കിൾ ചവിട്ടി വരുമ്പോൾ തടഞ്ഞു നിർത്തി 28,000 രൂപ വില വരുന്ന ഫോൺ ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു.
Read Also : കണ്ണൂരിലെ ക്ഷേത്രോത്സവ കലശത്തില്‍ ചെഗുവേരയ്ക്കൊപ്പം പി ജയരാജന്‍ : വിമര്‍ശനവുമായി എംവി ജയരാജന്‍
തുടർന്ന്, കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ ഇവർ ഇത്തരത്തിൽ നിരവധി മൊബൈൽ ഫോണുകൾ പിടിച്ചുപറിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ ഉദയകുമാർ വി, പൊലീസ് ഉദ്യോഗസ്ഥരായ ദീപക്ക് ജി, ഷാജഹാൻ, സബീഷ്, ഫിറോസ് എ എസ്, മുഹമ്മദ് ഷാൻ, ദീപക് വാസുദേവൻ, സുന്ദരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments