Latest NewsIndiaNews

ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്: സംഭവം ഇങ്ങനെ

എറണാകുളം: സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. മൂവാറ്റുപുഴയിലാണ് സംഭവം. കൊൽക്കത്ത സ്വദേശിയായ എസ് കെ ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ പോലീസിന്റെ സഹായം തേടിയെത്തിയത്.

Read Also: അഹങ്കാരത്തിലും ധാർഷ്​ട്യത്തിലും ധിക്കാരത്തിലും നരേന്ദ്ര മോദിക്കുമപ്പുറം: സ്റ്റാലിനാകാൻ പിണറായിയുടെ ശ്രമമെന്ന് സതീശൻ

ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പോലീസ് സ്റ്റേഷനിലെത്തി പോലീസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യിൽ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പോലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു. റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്.

Read Also: അഹങ്കാരത്തിലും ധാർഷ്​ട്യത്തിലും ധിക്കാരത്തിലും നരേന്ദ്ര മോദിക്കുമപ്പുറം: സ്റ്റാലിനാകാൻ പിണറായിയുടെ ശ്രമമെന്ന് സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button