Latest NewsKeralaNews

കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികള്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും സുധാകരന്‍

കൊച്ചി : കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം എം വി ഗോവിന്ദന്‍ അഴിമതിക്കാരനല്ലാത്ത നേതാവെന്നും കെ സുധാകരന്‍ പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമര്‍ശനമാണ് ഗോവിന്ദനോടുള്ളത്. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം.വി.ഗോവിന്ദന്‍ കാണിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ ചികിത്സിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗുരുതര വീഴ്ച

എന്നാല്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്. കോണ്‍ഗ്രസിനെതിരെ തിരിഞ്ഞാല്‍ കാല്‍മുട്ട് അടിച്ചൊടിക്കുമെന്ന് പൊലീസിനോട് ഷിയാസ് പറഞ്ഞു. അസി.കമ്മീഷണറുടെയും എസ് എച്ച് ഒയുടെയും പേരെടുത്ത് പറഞ്ഞാണ് ഷിയാസിന്റെ അധിക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button