തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം. കഴിഞ്ഞ വര്‍ഷം അനുവദിച്ച 311 കോടി രൂപ ഇതുവരെയും സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നവജാത ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്.
സംസ്ഥാനത്തെ ആരോഗ്യവികസനത്തിനും നവജാത ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ഗ്രാന്‍ഡ് രണ്ട് ഘട്ടങ്ങളിലായാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ആദ്യ ഗഡുവായി 124.44 കോടി രൂപയും രണ്ടാം ഗഡുവായി 188.66 കോടി രൂപയുമാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ചത്. എന്നാല്‍ ഈ തുക നാളിതുവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടില്ല. 2022-23 ലെ സര്‍ക്കാര്‍ അംഗീകരിച്ച ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കുന്നതിലേക്കാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അടിയന്തിരമായി തുക അനുവദിച്ചത്.
Post Your Comments