MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘ഞാൻ മമ്മൂട്ടിയെക്കാൾ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തി, ശരീരം കാത്ത് സൂക്ഷിച്ചാൽ മമ്മൂട്ടിയെപ്പോലെയാകും’: അലൻസിയർ

കൊച്ചി: താൻ മമ്മൂട്ടിയെക്കാൾ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്ന് നടൻ അലൻസിയർ. താൻ തന്റെ ശരീരം നല്ല രീതിയിൽ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നതെന്ന് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ അലൻസിയർ വ്യക്തമാക്കി.

അലൻസിയറിന്റെ വാക്കുകൾ ഇങ്ങനെ;

‘ഒരു ആക്ടറിന്റെ മീഡിയം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ശരീരമാണ്. രണ്ട് സിനിമകളിലാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിച്ചത്. മമ്മൂട്ടിക്ക് നല്ല രീതിയിൽ തന്റെ ശരീരം കാത്ത് സൂക്ഷിക്കാൻ അറിയാം. തനിക്കും അറിയാം എന്നാൽ ഇപ്പോൾ താൻ ഒന്നും ശ്രദ്ധിക്കാറില്ല. താൻ തന്റെ ബോഡി നല്ല രീതിയിൽ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നത്.

‘കോൺഗ്രസ്‌ നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കും’: വി ശിവൻകുട്ടി

പക്ഷേ അത്രയും പ്രായമുളള ഒരാളായി അഭിനയിക്കണമെങ്കിൽ അങ്ങനെയുള്ള ഒരു ബോഡിയും തനിക്ക് വേണം. സ്വന്തം ശരീരത്തെ ഒരു നടനെന്ന രീതിയിൽ സൂക്ഷിക്കുകയും മറ്റൊന്ന് അവനവന്റെ ജീവിതം പോലെ ആയിക്കോട്ടെയെന്ന് വേർതിരിക്കുകയും ചെയ്യുകയാണ്. പണ്ട് ശരീരം സൂക്ഷിച്ചിട്ടുണ്ട്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button